സച്ചിനും സക്സേനയും പിന്നെ കേരളത്തിന്റെ വിജയവും...

സച്ചിനും സക്സേനയും പിന്നെ കേരളത്തിന്റെ വിജയവും...

സച്ചിനും സക്സേനയും പിന്നെ കേരളത്തിന്റെ വിജയവും...

ടീം തകർച്ചയിലേക്ക് കൂപ്പിക്കുത്തുമ്പോൾ ഒരു സച്ചിൻ ബേബി മാസ്റ്റർ ക്ലാസ്സ്‌. എതിരാളികളെ വട്ടം കറക്കി വീഴ്ത്താൻ ജലജ് സക്സേന. കേരളത്തിലെ ഈ സീസണിലെ മൂന്നാമത്തെ ജയവും പോയിന്റ് ടേബിളിൽ രണ്ടാം സ്ഥാനവും. കേരളത്തിന്റെ സർവീസിനെതിരെയുള്ള മത്സരത്തിലെ ഒരു രത്‌നചുരുക്കമാണ് ഇത്.

ടോസ് നേടിയ കേരള ക്യാപ്റ്റൻ സിജോമോൻ ജോസഫ് ബാറ്റിംഗ് തിരഞ്ഞെടുക്കുകയായിരുന്നു. കേരളം ബാറ്റിംഗ് തകർച്ച നേരിടുന്നു ഒടുവിൽ രക്ഷകനായി സച്ചിൻ ബേബി അവതരിക്കുന്നു. സച്ചിന്റെ 159 റൺസിന്റെ മികവിൽ കേരള ടോട്ടൽ 327.കൃത്യമായ ഇടവേളകളിൽ വിക്കറ്റ് സ്വന്തമാക്കി കേരളം ആദ്യ ഇന്നിങ്സ് ലീഡ് സ്വന്തമാക്കുന്നു.

രണ്ടാം ഇന്നിങ്സിൽ ഒരിക്കൽ കൂടി ബാറ്റിംഗ് തകർച്ച.ഒരിക്കൽ കൂടി സച്ചിൻ ബേബി. സച്ചിന്റെ 93 റൺസിന്റെ മികവിൽ സർവീസിന് 341 റൺസ് വിജയലക്ഷ്യം നൽകി കൊണ്ട് കേരളം ഡിക്ലർ ചെയ്യുന്നു.15.4 ഓവർ 36 റൺസിന് എട്ടു വിക്കറ്റ് സക്സേന ഒരിക്കൽ കൂടി തന്റെ മികവ് പുറത്തെടുത്തപ്പോൾ കേരളത്തിന് 204 റൺസിന്റെ കൂറ്റൻ വിജയം.

കൂടുതൽ ക്രിക്കറ്റ്‌ വാർത്തകൾക്കായി "Xtremedesportes" സന്ദർശിക്കുക.

ToOur Whatsapp Group

Our Telegram 

Our Facebook Page